Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lawyer Dies

മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ വാ​ഹ​ന​മി​ടി​ച്ചു മ​രി​ച്ചു; കൊ​ല​പാ​ത​ക​മെ​ന്ന് കു​ടും​ബം, വ​ഖ​ഫ് ഭൂ​മി ത​ട്ടി​യെ​ടു​ത്ത​വ​ർ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നെ​ന്ന് മ​ക​ൻ

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ൻ ഖാ​സ മൊ​യ്സു​ദ്ദീ​ൻ (63) എ​സ്‌​യു​വി ഇ​ടി​ച്ചു മ​രി​ച്ചു. ത​ന്‍റെ പി​താ​വി​നെ വാ​ഹ​നം ഇ​ടി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​താ​ണ് മൊ​യ്സു​ദ്ദീ​ന്‍റെ മ​ക​ൻ ആ​രോ​പി​ച്ചു. വ​ഖ​ഫ് സ്വ​ത്തു​ക്ക​ൾ ത​ട്ടി​യെ​ടു​ത്ത​വ​ർ​ക്കെ​തി​രേ ത​ന്‍റെ പി​താ​വ് പോ​രാ​ട്ടം ന​ട​ത്തി​യി​രു​ന്നു​വെ​ന്ന് മ​ക​ൻ പ​റ​ഞ്ഞു.

വീ​ടി​നു സ​മീ​പ​മാ​ണ് മൊ​യ്സു​ദ്ദീ​ൻ വാ​ഹ​ന​മി​ടി​ച്ചു മ​രി​ച്ച​ത്. ത​ന്‍റെ കാ​റി​ൽ ക​യ​റാ​ൻ ശ്ര​മി​ക്ക​വേ ന​ന്പ​ർ പ്ലേ​റ്റി​ല്ലാ​തെ​വ​ന്ന എ​സ്‌‌​യു​വി മൊ​യ്സു​ദ്ദീ​നെ ഇ​ടി​ച്ചു​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. മൊ​യ്സു​ദ്ദീ​ന്‍റെ മ​ക​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് കൊ​ല​ക്കു​റ്റം ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മു​ന്പ് അ​ഞ്ചു ത​വ​ണ മൊ​യ്സു​ദ്ദീ​നു നേ​ർ​ക്ക് ആ​ക്ര​മ​ണ​ശ്ര​മ​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും വ​ഖ​ഫ് ഭൂ​മി ത​ട്ടി​യെ​ടു​ത്ത​വ​ർ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു​വെ​ന്നും മ​ക​ൻ പ​റ​ഞ്ഞു.

Latest News

Corehub Up